പാറ്റ്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് അടുക്കെ സര്‍വ്വെ ഫലങ്ങള്‍ എന്‍.ഡി.എ അനുകൂലം. എന്‍.ഡി.എ സഖ്യം അധികാരത്തിലെത്തുമെന്നാണ് എ.ബി.പി ന്യൂസ് നീല്‍സന്‍ സര്‍വ്വെ ഫലം പറയുന്നത്. ആകെയുള്ള 243 സീറ്റുകളില്‍128 സീറ്റുകള്‍ ബി.ജെ.പിയുടെ എന്‍.ഡി.എ നേടുമെന്നും മഹാസഖ്യം 112 സീറ്റുകളില്‍ മാത്രമേ വിജയിക്കുകയുള്ളൂവെന്നും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലും വിജയിക്കുമെന്നാണ് അഭിപ്രായ സര്‍വ്വെ പ്രവചിക്കുന്നത്.
എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെക്ക് ഭൂരിഭാഗവും പിന്തുണക്കുന്നത് നിതീഷ് കുമാറിനെയാണ്. 49 ശതമാനം നിതീഷിനെ പിന്തുണക്കുമ്പോള്‍ ബിജെപി നേതാവായ സുശീല്‍ മോദിയെ സര്‍വ്വെയില്‍ പങ്കെടുത്ത 41 ശതമാനം പേര്‍ പിന്തുണക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടയിലെ നാലാമത്തെയും അവസാനത്തെയും സര്‍വ്വെ ഫലമാണ് എബിപി ന്യൂസ് പുറത്തുവിട്ടത്.
അഞ്ച് മേഖല തിരിച്ചുള്ള കണക്കില്‍ അഞ്ചില്‍ മൂന്നിടത്തും എന്‍.ഡി.എയാണ് മുന്നില്‍. പറ്റ്‌ന ഉള്‍പ്പെടുന്ന തിരുഹത് മേഖലയില്‍ എഴുപത്തിരണ്ടില്‍ 55 സീറ്റുകളില്‍ എന്‍.ഡി.എ വിജയിക്കും. മഹാസഖ്യം മഗഥ് മേഖലയിലും കിഴക്കന്‍ ബീഹാറിലും നേട്ടമുണ്ടാക്കും.
സെപ്റ്റംബറിലും ആഗസ്റ്റിലും നടത്തിയ സര്‍വ്വെകളില്‍ മഹാസഖ്യം ബിജെപിയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസം ബീഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റാലികളാണ് തെരഞ്ഞെടുപ്പ് ചിത്രം മാറ്റിയതെന്നാണ് സര്‍വ്വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നത്.
ബീഹാറില്‍ ആദ്യമായി ഒരു മുന്നണിയുടെ നായകത്വം ബി.ജെ.പി ഏറ്റെടുക്കുമ്പോള്‍ ഈ പരീക്ഷണം വിജയിക്കുമെന്നാണ് എ.ബി.പി ന്യൂസും നീല്‍സനും സംയുക്തമായി നടത്തിയ സര്‍വ്വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നത്.
Discussion about this post