കോട്ടയം: പൂഞ്ഞാര്‍ ടൗണില്‍ സെന്റ്: മേരീസ് പളളിയുടെ മുന്നിലെ വലിയ വെളളക്കെട്ടിലൂടെ ബസ് ഓടിച്ച് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‌ടവും വരുത്തിയതിനാണ് സസ്‌പെൻഷൻ. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്.ജയദീപിനെ സസ്‌പെന്‍ഡ് ചെയ്‌തത്. കെഎസ്‌ആര്‍ടിസി മാനേജിംഗ് ഡയറക്‌ടര്‍ക്ക് ഗതാഗത മന്ത്രി ആന്റണി രാജു നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് നടപടി.
വെളളക്കെട്ട് കണ്ട് ഡ്രൈവര്‍ നിര്‍ത്തിയിരുന്നെങ്കിലും പിന്നീട് മുന്നോട്ടെടുത്ത ബസ് വെളളക്കെട്ടിന്റെ മദ്ധ്യത്തില്‍ നിര്‍ത്തുകയും ശേഷം സെന്റ്: മേരീസ് പളളിയുടെ സമീപത്തേക്ക് ബസ് അടുപ്പിക്കുകയുമായിരുന്നു. ബസിലെ യാത്രക്കാരെ നാട്ടുകാരാണ് പുറത്തെത്തിച്ചത്. പിന്നീട് ബസ് വെളളക്കെട്ടില്‍ നിന്ന് പളളിയുടെ പരിസരത്തേക്ക് നാട്ടുകാര്‍ കയറ്റി.












