ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.രാവിലെ ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയില്‍ എത്തിയിരുന്നു. ഇത് കണത്തിലെടുത്താണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.കേന്ദ്ര ജല കമ്മീഷന്റെ മാനദണ്ഡങ്ങളനുസരിച്ച് 2397.85 അടിയില്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.
നിലവില്‍ സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് അണക്കെട്ടില്‍ ഉള്ളത്. അപ്പര്‍ റൂള്‍ ലെവലായ 2398.86 അടി പിന്നിട്ടാല്‍ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് വെള്ളമൊഴുക്കും. കനത്ത മഴയില്‍ ഒറ്റ ദിവസം കൊണ്ട് അഞ്ചടിയോളമാണ് ജലനിരപ്പ് ഉയര്‍ന്നത്. ശനിയാഴ്ച രാവിലെ 2391.12 അടിയായിരുന്നു ജലനിരപ്പ്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133 അടിയിലെത്തി. ഒറ്റ ദിവസം കൊണ്ട് നാലടിയോളമാണ് ഉയര്‍ന്നത്. 142 അടിയാണ് പരമാവധി സംഭരണശേഷി. 6048 ഘനയടി ജലമാണ് ഇന്നലെ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്.
Discussion about this post