ഡൽഹി: നൂറ് കോടി ഡോസ് വാക്സിൻ നേട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ചരിത്രം രചിച്ചിരിക്കുകയാണ്. ഇന്ത്യൻ ശാസ്ത്ര മേഖലയുടെയും ദൃഢനിശ്ചയത്തിന്റെയും 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ ആത്മവിശ്വാസത്തിന്റെയും വിജയത്തിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. ഈ നേട്ടം കൈവരിക്കാൻ പ്രയത്നിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യ മേഖലയിലെ എല്ലാവർക്കും നന്ദി അറിയിക്കുന്നു. അദ്ദേഹം പറഞ്ഞു.
India scripts history.
We are witnessing the triumph of Indian science, enterprise and collective spirit of 130 crore Indians.
Congrats India on crossing 100 crore vaccinations. Gratitude to our doctors, nurses and all those who worked to achieve this feat. #VaccineCentury
— Narendra Modi (@narendramodi) October 21, 2021
നൂറു കോടി നേട്ടത്തിന് പിന്നാലെ എല്ലാവർക്കും മുഴുവൻ ഡോസ് വാക്സിനും ഉറപ്പ് വരുത്താനുള്ള നടപടികൾ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചരിത്ര നേട്ടത്തെ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയും അനുമോദിച്ചു.
പ്രായപൂർത്തിയായവരിൽ 75 ശതമാനത്തിനും ആദ്യ ഡോസ് വാക്സിൻ നൽകി. 31 ശതമാനം പേർക്ക് രണ്ട് ഡോസുകളും നൽകുകയും ചെയ്തു. 12 കോടി വാക്സിൻ നൽകിയ ഉത്തർപ്രദേശാണ് ഏറ്റവും കൂടുതൽ വാക്സിൻ നൽകിയ സംസ്ഥാനം.മഹാരാഷ്ട്ര (9.23 കോടി), പശ്ചിമ ബംഗാൾ (6.82 കോടി), ഗുജറാത്ത് (6.73 കോടി), മധ്യപ്രദേശ് (6.67 കോടി), ബിഹാർ (6.30 കോടി), കർണ്ണാടക (6.13 കോടി), രാജസ്ഥാൻ (6.07 കോടി) സംസ്ഥാനങ്ങളും മികച്ച നേട്ടം സ്വന്തമാക്കി.
Discussion about this post