മലപ്പുറം: ചപ്പാത്തിക്കല്ലിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചതിന് മലപ്പുറം സ്വദേശി സമീജ് പിടിയിലായി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ഇയാൾ പിടിയിലായത് ഷീറ്റ് രൂപത്തിലാക്കി ചപ്പാത്തിക്കല്ലിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
30 ലക്ഷം രൂപ വില വരുന്ന 96.4 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനായിരുന്നു സമീജ്.











