പാട്ന: ബിഹാറില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ള സീറ്റ് എന്തിന് കൊടുക്കണമെന്ന് മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. ബിഹാര്‍ തലസ്ഥാനമായ പാട്നയിലേക്ക് മടങ്ങുന്നതിനു മുമ്പായി ഡല്‍ഹിയില്‍ വച്ച് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ലാലു പ്രസാദ് യാദവ്.
ബിഹാര്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ഭക്ത ചരണ്‍ ദാസിനെ വിവേകശൂന്യനായ വ്യക്തിയെന്ന് വിളിച്ച ലാലു കോണ്‍ഗ്രസ് മത്സരിച്ചാല്‍ ചിലപ്പോള്‍ കെട്ടിവച്ച കാശ് പോലും തിരിച്ചു ലഭിക്കില്ലെന്ന് പറഞ്ഞു.
Discussion about this post