മൂന്നാര്‍: തോട്ടം തൊഴിലാളി സമരത്തിനിടെ സ്്ത്രീ തൊഴിലാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സൗത്ത് ലക്ഷ്മി എസ്‌റ്റേറ്റിലാണ് സ്ത്രീയുടെ ആത്മഹത്യാശ്രമം. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അവരെ മറ്റുള്ളവര്‍ തടയുകയായിരുന്നു.
ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സമരം റോഡ് ഉപരോധത്തിലേക്ക് നീങ്ങിയിരുന്നു. ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്താനും തീരുമാനിച്ചിരുന്നു.
അനിശ്ചിത കാലത്തേക്കാണ് ഉപരോധ സമരം. ഉപരോധ സമരം കൊണ്ടും തീരുമാനം ഉണ്ടായില്ലങ്കില്‍ പത്താം തീയതി തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്ത് ദിവസമായി പെമ്പിളൈ ഒരുമയുടെ സമരം തുടരുകയാണ്. ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കൊച്ചി-മധുര ദേശീയ പാത ഉള്‍പ്പെടെ മൂന്നാറിലേക്കുള്ള മുഴുവന്‍ റോഡുകളും വൈകിട്ട് ആറുവരെ ഉപരോധിക്കുകയാണ്.
Discussion about this post