ആഡംബര കപ്പലിലെ മയക്കുമരുന്ന് ഉപയോഗ കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന് ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. ഇരുപത്തിയാറ് ദിവസത്തെ കസ്റ്റഡി വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. സെന്‍ട്രല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു ആര്യന് ഖാന്.
ഒക്ടോബര്‍ രണ്ടിന് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡിന് ശേഷം ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെടെ 18 പേരെയാണ് എന്‍ സി ബി ഇതിനോടകം അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഗോവയിലേക്ക് പോവുകയായിരുന്ന ക്രൂയിസ് കപ്പലില്‍ നിന്നാണ് എന്‍ സി ബി മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.
എന്‍സിബിയുടെ രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒക്ടോബര്‍ രണ്ടിന് ക്രൂയിസ് കപ്പലില്‍ റെയ്ഡ് സംഘടിപ്പിച്ചത്. യാത്രക്കാരുടെ വേഷത്തില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറി പറ്റുകയായിരുന്നു. മാരക മയക്ക് മരുന്നകളായ എംഡിഎംഎ, കൊക്കെയ്ന്‍, മെഫെഡ്രോണ്‍, ചരസ് തുടങ്ങിയവയാണ് എന്‍സിബി ക്രൂസില്‍ നിന്ന് കണ്ടെത്തിയത്.
Discussion about this post