ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കും. സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി പെരിയാറിലേക്ക് വെള്ളം ഒഴുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. മൂന്ന്, നാല് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് തുറക്കുന്നത്.
സുപ്രീം കോടതിയുടെ ഇടക്കാല വിധിയെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറക്കുന്നത്. പെരിയാര്‍ തീരങ്ങളിലെ 350 കുടുംബങ്ങളിലെ 1079 പേരെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിനുള്ള വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിവിടൂ. ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് ആളുകളെ മാറ്റും. റവന്യു, പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്.
മന്ത്രിമാരായ റോഷി കെ. അഗസ്റ്റിനും കെ. രാജനും ഏഴോടെ ഡാമില്‍ എത്തും.
Discussion about this post