റോം: റോമില്‍ നടക്കുന്ന 16 ാമത് ജി -20 ഉച്ചകോടിക്ക് ഇറ്റലിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദമോദിയെ ആവേശത്തോടെ വരവേറ്റ് ഇറ്റലിയിലെ ഇന്ത്യൻ സമൂഹം. ഭാരത് മാതാ കീ ജയ് വിളിച്ചും രാവണൻ ശിവഭഗവാനെ പ്രീതിപ്പെടുത്താനായി സ്തുതിച്ച ശിവതാണ്ഡവ സ്തോത്രം ജപിച്ചുമാണ് ഇന്ത്യൻ സമൂഹം മോദിയെ വരവേറ്റത്.
ശിവസ്തുതി തീരുന്നതു വരെ കൈകൂപ്പി നിന്ന് കൂടെ നിന്ന് നരേന്ദ്രമോദിയും സ്തോത്രം ജപിച്ചു. മന്ത്രങ്ങള്‍ ഉരുവിട്ടും, ‘മോദി, മോദി’ മുദ്രാവാക്യങ്ങള്‍ മുഴക്കിയും ജനങ്ങള്‍ പ്രധാനമന്ത്രിയെ വരവേറ്റു. എല്ലാവരെയും കൈകൂപ്പി അഭിവാദ്യം ചെയ്ത അദ്ദേഹം ഇന്ത്യക്കാരുമായി നേരിട്ട് സംവദിച്ചു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.













Discussion about this post