നെടുങ്കണ്ടം: അഞ്ചു ദിവസം പ്രായമായ കുഞ്ഞിനെ അടുത്ത വീട്ടിലാക്കി പോയ അമ്മ ഒരുമാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ചികിത്സക്ക് എന്ന് പറഞ്ഞാണ് കുഞ്ഞിനെ അയല്‍ വീട്ടില്‍ ഏല്പിച്ച് അമ്മ പോയത്.
സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷണം തുടങ്ങി. ആരോഗ്യ വകുപ്പിന്റെ ഭവന സന്ദര്‍ശനത്തിന് ഇടയില്‍ ഈ വീട്ടില്‍ കുഞ്ഞിനെ കണ്ടെത്തിയതോടെയാണ് അന്വേഷണം വരുന്നത്. ശിശു സംരക്ഷണ വിഭാഗത്തിന് നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇവിടെ പരിശോധനക്കെത്തിയത്.
അന്വേഷണത്തില്‍ നവജാത ശിശുവിന്റെ മതാവുമായി ഫോണില്‍ ബന്ധപ്പെട്ടെന്നാണ് സൂചന. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മടങ്ങി എത്തിയാല്‍ ഉടന്‍ കുട്ടിയെ ഏറ്റെടുക്കുമെന്നും അമ്മ മറുപടി നല്‍കിയതായാണ് വിവരം.
Discussion about this post