അയോധ്യ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി അഫ്ഗാൻ പെൺകുട്ടി അയച്ച കബൂൾ നദിയിലെ ജലം അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ അഭിഷേകം ചെയ്ത് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരമാണ് താൻ ജലാഭിഷേകം നടത്തിയതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. തന്റെ വിശ്വാസത്തിന്റെ ഭാഗമായാണ് പെൺകുട്ടി പ്രധാനമന്ത്രിക്ക് ജലം അയച്ചത്.
ഗംഗാജലവുമായി കലർത്തിയാണ് യോഗി ആദിത്യനാഥ് അഭിഷേകം നടത്തിയത്. തുടർന്ന് അദ്ദേഹം രാമജന്മഭൂമിയിൽ പ്രത്യേക പൂജയും നടത്തി. ദീപാവലി അഘോഷ വേളയിൽ തനിക്ക് ലഭിച്ച വിശിഷ്ട അവസരമാണ് ഇതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post