കൊച്ചി: ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടിപ്പ് നടത്തിയ കേസിലെ രണ്ടാം പ്രതി സായി ശങ്കറിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. കക്കാനാടെ ഫഌറ്റിലാണ ഇവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഐ.പി.എസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രമുഖരെ കബളിപ്പിച്ച് പണം തട്ടുന്ന അഞ്ചംഗ സംഘത്തെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. എറണാകുളം സ്വദേശികളായ നാരായണദാസ് ,സായിശങ്കര്‍ ,മയൂഖി, ദിപിന്, പാലക്കാട് സ്വദേശി സമീര്‍ എന്നിവരെയാണ് തൃപ്പൂണിത്തുറ സി.ഐ ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
സംഘത്തിലുള്ള യുവതി ഉപയോഗിച്ച് ആളുകളെ വിളിച്ചു വരുത്തിയായിരുന്നു തട്ടിപ്പ്. ബി.എം.ഡബ്ലിയു വാങ്ങാനെത്തിയെ തൃപ്പൂണിത്തുറ സ്വദേശിയെ വഞ്ചിച്ച കേസിലാണ് ഇവരുടെ അറസ്റ്റ്.
ബിഎംഡബ്ലൂ കമ്പനിയുടെ പ്രതിനിധി എന്ന പേരില്‍ മയൂഖിയാണ് ആദ്യം പരാതിക്കാരനെ ബന്ധപ്പെട്ടത്. പിന്നീട് മയൂഖിക്കൊപ്പം പരാതിക്കാരന് ബാംഗ്ലൂര്‍ ഹോട്ടലിലെത്തി. തൊട്ടുപിന്നാലെ സംഘത്തിലെ രണ്ട് പേര് മയക്കുമരുന്ന് എന്ന പേരില്‍ മൈദമാവിന്റെ പാക്കറ്റ് കൈമാറി. തുടര്‍ന്ന് തൊട്ടടുത്ത മുറിയില്‍ നിന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ വേഷം ധരിച്ച നാരായണ ദാസും സമീറും മുറിയിലെത്തി ഇവരെ അറസ്റ്റ് ചെയ്യുന്നതായി അഭിനയിക്കുകയും പിന്നീട് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ 2 കോടി ആവശ്യപ്പെടുകയും ചെയ്തു.
ഇന്നലെ ആദ്യ ഗഡുവായ 5 ലക്ഷം വാങ്ങാന്‍ തൃപ്പൂണിത്തുറയില്‍ എത്തിയപ്പോഴാണ് സായിയെയും പിന്നീട് സംഘത്തിലുള്ള മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post