കൊച്ചി: ഫസല്‍ വധക്കേസില്‍ ജാമ്യത്തിലുള്ള പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നാമനിര്‍ദേശ പത്രിക സമ്മര്‍പ്പിക്കാന്‍ കണ്ണൂരില്‍ പോകാന്‍ അനുമതി ലഭിച്ചു.
കണ്ണൂര്‍ വിട്ട് പോകില്ലെന്ന് സത്യവാങ്മൂലം സി.ബി.ഐകോടതിയില്‍ നല്‍കണമെന്ന ഉപാധിയിന്മേലാണ് അനുമതി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ ജാമ്യത്തിലായിരുന്നു ഇരുവരും.
തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയുണ്ടെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍ ജില്ലാ പഞ്ചായത്തിലേക്കും തലശ്ശേരി ഏരിയാകമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭയിലേക്കുമാണ് മത്സരിക്കുന്നത്. ജില്ലാക്കമ്മിറ്റിക്ക് മുന്നോടിയായി നടന്ന സെക്രേട്ടറിയറ്റ് യോഗത്തിലാണ് കാരായിമാരെ മത്സരിപ്പിക്കുന്ന വിഷയം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അവതരിപ്പിച്ചത്. സി.ബി.ഐ.യാണ് അന്വേഷിക്കുന്ന ഫസല്‍ വധകേസില്‍ എഴും എട്ടും പ്രതികളാണ് കാരായി രാജനും ചന്ദ്രശേഖരനും.
Discussion about this post