കൊച്ചി : കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധത്തിനിടെ നടന് ജോജു ജോര്‍ജിന്റെ കാറിന്റെ ചില്ല് തകര്‍ത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷെരീഫ് ആണ് അറസ്റ്റിലായത്.
ചില്ല് തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് വൈറ്റില ഡെല്സ്റ്റാര് റോഡ് പേരേപ്പിള്ളി വീട്ടില്‍ ജോസഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഐ.എന്‍.ടി.യു.സി വൈറ്റില ഓട്ടോറിക്ഷ സ്റ്റാന്‍ഡ് കണ്‍വീനറാണ് ജോസഫ്.
കാറിന്റെ പിന്‍ഭാഗത്തെ ചില്ല് അടിച്ചുതകര്‍ക്കുന്നതിനിടെ ജോസഫിന്റെ വലതുകൈക്ക് മുറിവേറ്റിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്കാര് സ്റ്റേഷനില്‍ കൊണ്ടുപോയി രക്തസാമ്പിള്‍ അടക്കം ശേഖരിച്ചിരുന്നു. പൊലീസ് എഫ്.ഐ.ആര് പ്രകാരം ആറുലക്ഷം രൂപയുടെ നഷ്ടമാണ് കാറിനുണ്ടായത്.
Discussion about this post