ലണ്ടൻ: കർഷക സമരമെന്ന പേരിൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ബ്രിട്ടീഷ് എം പി ക്ലോഡിയ വെബെക്ക് പത്ത് ആഴ്ച തടവും ഇരുന്നൂറ് മണിക്കൂർ നിർബ്ബന്ധിത സാമൂഹിക സേവനവും ശിക്ഷ വിധിച്ച് വെസ്റ്റ്മിൻസ്റ്റർ കോടതി. കാമുകന്റെ പെൺസുഹൃത്തിനെ അപമാനിച്ച കേസിലാണ് ശിക്ഷ. ശിക്ഷയെ തുടർന്ന് വെബെയെ ലേബർ പാർട്ടിയിൽ നിന്നും പുറത്താക്കിയതായാണ് വിവരം.
59 വയസ്സുകാരിയായ മിഷേൽ മെറിറ്റിനെ ക്ലോഡിയ ഭീഷണിപ്പെടുത്തുകയും ആസിഡ് ആക്രമണം നടത്തുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയും ചെയ്തതായി കോടതിക്ക് ബോദ്ധ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ശിക്ഷ.
കഴിഞ്ഞ ദിവസവും ക്ലോഡിയ ഇന്ത്യൻ സർക്കാരിനെതിരെ ട്വീറ്റ് ചെയ്തിരുന്നു. കർഷകരെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും ലോകം എല്ലാം കാണുന്നുണ്ടെന്നുമായിരുന്നു ക്ലോഡിയയുടെ ട്വീറ്റ്. ക്ലോഡിയയെ എം പി സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യവുമായി പാർട്ടി നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ് ലേബർ പാർട്ടി നേതാവ് ശബാന മഹമൂദ്.
Discussion about this post