മണിപ്പൂർ കോൺഗ്രസിലെ രണ്ട് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. രാജ് കുമാർ ഇമൊസിങ്, യംതോങ് ഹഓകിപ് തുടങ്ങിയവരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ന്യൂഡൽഹിയിൽ പാർട്ടി ആസ്ഥാനത്തുവച്ചായിരുന്നു അംഗത്വം സ്വീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നീക്കം.
കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, ബിജെപി നേതാവ് സംബിത് പത്രയും ചേർന്ന് എംഎൽഎമാരെ സ്വീകരിച്ചു. 60 അംഗ മണിപ്പൂർ നിയമസഭയിൽ ഇപ്പോൾ ബിജെപിയാണ് അധികാരത്തിലുള്ളത്. എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ ശക്തിയാർജ്ജിക്കുക എന്ന ലക്ഷ്യമാണ് കോൺഗ്രസ് എം.എൽ.എമാരെ പാർട്ടിയിലെത്തിച്ചതെന്നാണ് റിപ്പോർട്ട്.
Discussion about this post