ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജിലെ മലയാളം അധ്യാപികയ്ക്കെതിരെ നടപടി വേണ്ടെന്ന് കോളേജ് മാനേജമെന്റ തീരുമാനിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ അധ്യാപിക വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചേരിത്തിരിവുണ്ടാക്കിയെന്നായിരുന്നു ആരോപണം. എന്നാല്‍ അധ്യാപിക ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചില്ലെന്ന് മാനേജ്മെന്റ് കണ്ടെത്തി. സംഭവം നടക്കുമ്പോള്‍ അധ്യാപിക പരീക്ഷ ഡ്യൂട്ടിയിലായിരുന്നു.
കുട്ടികളോട് മാംസാഹാരം കോളേജില്‍ കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടില്ല.കോളേജിലെ കാന്റീനില്‍ മാംസാഹാരം വിളംബരുതെന്ന നിബന്ധന തുടരുമെന്നും കോളേജില്‍ ക്ഷേത്രമില്ലെന്നും, വിളക്ക് കത്തിക്കുന്ന സമ്പ്രദായം മാത്രമാണ് ഉള്ളതെന്നും മാനേജ്മെന്റ് പ്രതിനിധിയായ കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഭാസ്ക്കരന്‍ നായര്‍ അറിയിച്ചു.
Discussion about this post