കണ്ണൂര്‍: ബസില്‍ യാത്ര ചെയ്യുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കു പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പരുക്കേറ്റു.
പരിയാരം ഗവ.മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിക്കാണ് പോക്കറ്റിലെ ഫോണ്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റത്. വടകര സ്വദേശി റോഷി(21)യെയാണു പരുക്കുകളോടെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബസില്‍ പരിയാരത്തേക്കു പോകുമ്പോള്‍ ബസ് കേടായി നിര്‍ത്തിയിരിക്കുകയായിരുന്നു.
ഇതിനിടയിലാണു റോഷിയുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. കാലുകള്‍ക്ക് സാരമായി പൊള്ളലേറ്റ റോഷിയെ ഉടന്‍ തന്നെ മറ്റു യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post