മുംബൈ: കഴിഞ്ഞ ദിവസം ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ സിപിഐ- മാവോയിസ്റ്റ് നേതാവ് മിലിന്ദ് ബാബുറാവു ടെൽതുംബ്ഡെയെ സൈന്യം വധിച്ചു. ജയിലിൽ കഴിയുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ ആനന്ദ് ടെൽതുംബ്ഡെയുടെ സഹോദരനാണ് മിലിന്ദ്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി വനമേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ 26 കമ്മ്യൂണിസ്റ്റ് ഭീകരരെയാണ് സൈന്യം വധിച്ചത്.
മൂത്ത സഹോദരൻ ആനന്ദ് ടെൽതുംബ്ഡെയുടെ നിർദേശ പ്രകാരം അന്താരാഷ്ട്ര തലത്തിൽ കമ്മ്യൂണിസ്റ്റ് ഭീകരവാദം പ്രചരിപ്പിക്കാൻ പരിശ്രമിച്ചു കൊണ്ടിരുന്ന നേതാവായിരുന്നു മിലിന്ദ് ടെൽതുംബ്ഡെയെന്ന് എൻ ഐ എ അറിയിച്ചു. ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് ജയിലി കഴിയുകയാണ് ആനന്ദ് ടെൽതുംബ്ഡെ.
എൽഗർ പരിഷദ് മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായവർ ജെ എൻ യുവിൽ നിന്ന് ഉൾപ്പെടെ വിദ്യാർത്ഥികളെ കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിലേക്ക് ആകർഷിച്ചിരുന്നു. യുഎപിഎ ഉൾപ്പെടെയുള്ള കേസുകളാണ് അറസ്റ്റിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ജയിലിൽ കഴിയുകയായിരുന്ന ക്രിസ്ത്യൻ പുരോഹിതൻ സ്റ്റാൻ സ്വാമി അടുത്തയിടെ മരിച്ചിരുന്നു.
Discussion about this post