കോട്ടയം: നാവികസേനയുടെ തുടര്‍ച്ചയായ ഇടപെടലിനെത്തുടര്‍ന്ന് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരം അതീവ അപകടമേഖല (ഹൈ റിസ്‌ക് ഏരിയ) എന്ന വിഭാഗത്തില്‍നിന്ന് ഒഴിവാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍, ചെയര്‍ ഓഫ് ദ് കോണ്‍ടാക്ട് ഗ്രൂപ്പ് ഓഫ് പൈറസി ഓഫ് ദ് കോസ്റ്റ് ഓഫ് സൊമാലിയ (സി.ജി.പി.സി.എസ്) തീരുമാനിച്ചു.
പ്രതിരോധ- വിദേശകാര്യ മന്ത്രാലയവും ഷിപ്പിങ് ഡി.ജിയും വിഷയത്തില്‍ ശക്തമായി ഇടപെട്ടിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ ശക്തമായ ഇടപെടലും കൊള്ളക്കാര്‍ക്കെതിരെ തുടര്‍ച്ചയായി നടത്തിയ നടപടികളുംമൂലം കടല്‍ഭീഷണി ഒഴിഞ്ഞതായി സ.ിജി.പി.സി.എസ് വിലയിരുത്തി. ഡിസംബര്‍ ഒന്നുമുതതാണ് തീരുമാനം പ്രാബല്യത്തില്‍ വരുക.
സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യന്‍ നാവികസേന ഒരുക്കുന്ന സുരക്ഷ രാജ്യാന്തര തലത്തിലും അംഗീകരിക്കപ്പെട്ടു. സമുദ്ര സുരക്ഷയ്ക്കായി ഇന്ത്യന്‍ നാവികസേനയുടെ സഹായം തേടുന്ന വിദേശ രാജ്യങ്ങളുടെ എണ്ണം ഇനി വര്‍ധിക്കും. ഇതു രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങള്‍ക്കും സഹായകരമാകും.
സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍നിന്നുള്ള ഭീഷണി നിലനില്‍ക്കുന്ന മേഖലകള്‍ ഏറെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുണ്ടായിരുന്നതിനാല്‍ കപ്പലുകള്‍ ഈ ഭാഗത്തുകൂടി വരാതെ വേറെ വഴി വരേണ്ട സ്ഥിതി ഉണ്ടായിരുന്നു. ഇത് ഒഴിവായതോടെ രാജ്യത്തെ എല്ലാ തുറമുഖങ്ങള്‍ക്കും ഗുണകരമാകും. കടല്‍ക്കൊള്ള ഭീഷണി നേരിടുന്ന മേഖലയുടെ വ്യാപ്തി കുറഞ്ഞതുമൂലം കപ്പലുകള്‍ക്ക് ചരക്കുകള്‍ എത്തിക്കാനുള്ള ചെലവിലും ഗണ്യമായ കുറവുണ്ടാകും.
Discussion about this post