ആലപ്പുഴ: തനിക്കെതിരെ ബിജു രമേശ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി വെള്ളാപ്പള്ളി നടേശന്. സ്വാമി ശാശ്വതീകാനന്ദയുടെ മരണം സ്വാഭാവിക മരണമാണെന്ന് നേരത്തെ തന്നെ പോലീസ് കണ്ടെത്തിയതാണെന്നും സി.ബി.ഐ ഉള്‍പ്പടെയുള്ള ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ മുന്‍പും ഈ ആരോപണം ഉണ്ടായതാണെന്നും ബിജു രമേശ് സ്ഥിരമായ പ്രമുഖരെ വ്യക്തിഹത്യ നടത്തുന്ന ആളാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ബിജു പറയുന്ന പ്രിയനെ എനിക്കറിയില്ല.
ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് വൈകീട്ട് എസ്.എന്‍.ഡി.പി അടിയന്തര കൗണ്‍സില്‍ യോഗം ചേരും.
ശാശ്വതീകാനന്ദയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യരുതെന്ന് പലരും പറഞ്ഞിട്ടും നിര്‍ബന്ധം പിടിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തിയത് നന്നായി-അദ്ദേഹം പറഞ്ഞു.
Discussion about this post