മുംബൈ: ചോക്ലേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഇരുപത്കാരൻ പിടിയിൽ. താനെ ജില്ലയിലെ രാംനഗറിലാണ് സംഭവം നടന്നത്. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന 5 വയസുകാരിയെ അയൽവാസിയായ യുവാവ് ചോക്ലേറ്റ് നൽകി വീട്ടിൽ കൊണ്ടു പോയി പിഡിപ്പിക്കുകയായിരുന്നു. നവംബർ 14നാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പിന് പുറമെ ഐപിസി സെക്ഷൻ 376 വകുപ്പും ചേർത്താണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ പോലീസ് യോഗേഷ് ചവാൻ വ്യക്തമാക്കി.







