കോട്ടയം : തേങ്ങയിടുന്നതിനിടെ തലക്കറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശരീരത്തെ തെങ്ങുമായി കെട്ടിയിട്ട് സ്വയം രക്ഷയൊരുക്കി തെങ്ങുകയറ്റ തൊഴിലാളി. കോട്ടയം പള്ളിപ്പടി പാറന്തോട്ട് ജോര്‍ജ്(60) തെങ്ങില്‍ കയറി തേങ്ങയിടുന്നതിനിടെയാണ് തലകറക്കം അനുഭവപ്പെട്ടത്.
തലകറക്കം അനുഭവപ്പെട്ടതോടെ തന്റെ കൈയിലുളള കയറുപയോഗിച്ച് തെങ്ങുമായി ശരീരം കൂട്ടി കെട്ടിയതാണ് രക്ഷയായത്. കയറുപയോഗിച്ച് കെട്ടിയതിനാല്‍ ബോധം നഷ്ടപ്പെട്ട ജോര്‍ജ് തെങ്ങില്‍ നിന്ന് താഴേക്ക് വീഴാതെ കുടുങ്ങി കിടന്നു. പിന്നീട് കാഞ്ഞിരപ്പളളിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് ജോര്‍ജിനെ തെങ്ങില്‍ നിന്ന് താഴെയിറക്കിയത്. ബോധം നഷ്ടപ്പെട്ടതോടെ കയറില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഇയാളെ താഴെയിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post