തിരുവനന്തപുരം: പരോളിലിറങ്ങിയ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ചെങ്കോട്ടുകോണം സ്വദേശി കൃഷ്ണൻ നായർ (65)ആണ് മരിച്ചത്. ലോക്ക് ഡൗൺ സമയത്തെ പരോളിലാണ് കൃഷ്ണൻ നായർ പുറത്തിറങ്ങിയത്.
2012ലാണ് മഠവൂർപാറയിൽ വച്ച് സുഹൃത്തായ സതിയെ കൊന്ന കേസിൽ കൃഷ്ണൻ നായർക്കെതിരെ ജീവപര്യന്തം ശിക്ഷ വിധിച്ചത്. ലോക്ക് ഡൗൺ കാലത്ത് പരോൾ ലഭിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് ചേങ്കോട്ടുകോണം ഗാന്ധി സ്മാരകത്തിൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തു.












