തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന് തുഷാര്‍ വെള്ളാപ്പള്ളിയുമാണെന്ന് ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത. ശാസ്ത്രിയമായി നീന്തല്‍ അറിയുന്ന ശാശ്വതീകാനന്ദ ഒരിക്കലും മുങ്ങി മരിക്കില്‍. ഇത് കരുതി കൂട്ടിയുള്ള കൊലപാതകമായിരുന്നു. ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ദൈവനിശ്ചയമാണ- അവര്‍ പറഞ്ഞു. കൊലപാതകത്തിന് തലേന്ന് ദുബായില്‍ വച്ച് തുഷാര്‍ വെള്ളാപ്പള്ളി സ്വാമിയെ കയ്യേറ്റം ചെയ്തിരുന്നുവെന്നും മദ്യ ലഹരിയിലായിരുന്നു സ്വാമിയെ തുഷാര്‍ വെള്ളാപ്പള്ളി ആക്രമിച്ചതെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. സ്വാമിയുടെ ശരീരത്തില്‍ ആക്രമണമേറ്റ പാടുകളുണ്ടായിരുന്നെന്നും ഇത് തുഷാര്‍ ആക്രമിച്ചതാണെന്ന് സഹായി ജോയ്സിനോട് ശാശ്വതീകാനന്ദ പറഞ്ഞെന്നും വളിപ്പെടുത്തലുണ്ട്. സംഘര്‍ഷ ശേഷം ശാശ്വതികാനന്ദ സ്വാമി ദില്ലി വഴി തിരുവനന്തപുരത്തേക്ക് മടങ്ങി. അതിന്റെ പിറ്റേദിവസമാണ് ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് ശാശ്വതികാനന്ദ സ്വാമി കൊല്ലപ്പെടുന്നത്. അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തുഷാര്‍ വെള്ളാപ്പള്ളി നിഷേധിച്ചു. തുടരന്വേഷണത്തിന് കോടതിയെ സമീപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന് തുഷാര്് പറഞ്ഞു. സി.ബി.ഐ ഉള്‍പ്പടെയുള്ള അന്വേഷണത്തിന് തയ്യാറാണെന്നും സ്വാമിയുടേത് സ്വാഭാവിക മരണമാണെന്ന് നേരത്തെ തെളിഞ്ഞതാണെന്നും വെള്ളാപ്പള്ളിയും പറഞ്ഞു
Discussion about this post