ജാര്‍ഖണ്ഡില്‍ റെയില്‍വേ ട്രാക്കില്‍ സ്ഫോടനം. ധന്‍ബാദ് ഡിവിഷനിലെ ഡി.ഇ.എം.യു റെയില്‍വേ സ്റ്റേഷനും റിച്ചുഗുട്ട റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള ലൈനില്‍ ഇന്ന് പുലര്‍ച്ചെ 12.55 നാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നലെ ട്രെയിന്‍ എഞ്ചിന് പാളം തെറ്റിയതായി ഈസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ അറിയിച്ചു.
അതേസമയം, സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ലത്തേഹാര്‍ പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ നക്സലുകളാണെന്നാണ് സൂചന. സ്ഫോടനത്തില്‍ ലൈന്‍ തകര്‍ന്നതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി, പല ട്രെയിനുകളും വഴിതിരിച്ചുവിട്ടു. ഡെഹ്രി ഓണ്‍ സോണ്‍ – ബര്‍വാദിഹ് പാസഞ്ചര്‍ സ്പെഷ്യല്‍ (03364), ബര്‍വാദിഹ്- നേതാജി സുഭാഷ് ചന്ദ്ര ബോസ് ഗോമോ സ്പെഷ്യല്‍ ട്രെയിന്‍ (03362) എന്നിവ റദ്ദാക്കി.
Discussion about this post