തൃശൂര്‍: കുട്ടികള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കാനും വര്‍ഗീയത സൃഷ്ടിക്കാനും പ്രേരിപ്പിച്ചു എന്നാരോപിച്ച് കേരളവര്‍മ്മ കോളേജ് അധ്യാപിക ദീപ നിശാന്തിനെതിരെ പരാതി. തൃശൂര്‍ കാണാട്ടുകര സ്വദേശി മനോജ് കുമാറാണ് വെസ്റ്റ് ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
കോളേജില്‍ നടന്ന ബീഫ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോളേജിലെ മലയാള വിഭാഗം അധ്യാപിക ദീപ നിശാന്തിനെതിരെ നടപടി എടുക്കേണ്ടതില്ലെന്ന് ഇന്നലെ കൊച്ചിന് ദേവസ്വം ബോര്‍ഡ് യോഗം തീരുമാനമെടുത്തിരുന്നു.
അധ്യാപിക നീപാ നിശാന്ത് നല്കിയ വിശദീകരണം യോഗം ചര്‍ച്ചചെയ്യുകയും വിദ്യാര്‍ഥികള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ അധ്യാപിക ശ്രമിച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തുകയും ചെയ്തു. അതേ സമയം ക്യാംപസില്‍ ബീഫ് കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കാന്റീനിലെ ബീഫ് നിരോധനം തുടരുമെന്നും കോളേജ് അധികൃതര്‍ വിശദീകരിച്ചു.
Discussion about this post