ചുരുളി സിനിമയിലെ അസഭ്യ സംഭാഷണങ്ങൾക്കെതിരെ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. “ചുരുളി” എന്ന സിനിമയിൽ ഒരു വിഭാഗം ആൾക്കാരുടെ ജീവിതത്തെ അവതരിപ്പിക്കാൻ അസഭ്യവർഷം അനിവാര്യമാണെന്ന് പറയുന്നത് പൊള്ളയായ വാദമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് :
“ചുരുളി” എന്ന സിനിമയിൽ ഒരു വിഭാഗം ആൾക്കാരുടെ ജീവിതത്തെ അവതരിപ്പിക്കാൻ അസഭ്യവർഷം അനിവാര്യമാണെന്ന് പറയുന്നത് പൊള്ളയായ വാദമാണ്. പോക്സോ കേസ് പ്രതിയുടെ ജീവിതം പ്രമേയമാകുന്ന ഒരു സിനിമയിൽ അനിവാര്യമെന്നു പറഞ്ഞ്, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ, ഒരു മൈനർ കുട്ടിയെ ദുരുപയോഗിക്കുന്ന രംഗം പ്രദർശിപ്പിക്കുമോ? ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധികളും പരിമിതികളും ഉണ്ടെന്ന് കലാ-സാഹിത്യ രംഗത്തുള്ളവർ തിരിച്ചറിയണം.
https://www.facebook.com/panickar.sreejith/posts/4660906607262711?__cft__[0]=AZWM3uCFmez7DewPf1dp2lxYleNt0dNtLEWZYxBC3jfrxhv51CxbqhQok4FeP5mtB-pEDGqKakFzvM3wpHApRuXnPTfrDreagCRxsud3kbOBNEnv0gCgxuT10ZWERYiL10Xy6X1zTIa9pW91v-tehPNavOvRTrRsxpMFcS0FmcA5-g&__tn__=%2CO%2CP-R
Discussion about this post