ഗോരഖ്പൂര്‍: യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് ഫേസ് ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത അസാദുദ്ദിന്‍ ഒവൈസിക്കെതിരെ എഫ്.ഐ.ആര്. ഓള് ഇന്ത്യ മജിലിസ് ഇ ഇത്തെഹാദുള്‍ മുസ്ലീമീന് എന്ന സംഘടനയുടെ നേതാവാണ് ഒവൈസി. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കിയെന്നതാണ് കേസ്.
മുഹമ്മദ് സുല്‍ത്താന്‍ എന്നയാള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐ.പി.സി 153(എ) പ്രകാരം ജാതി, ഭാഷ, സ്ഥലം എന്നിവയുടെ അടിസഥാനത്തിലുള്ള വിഭാഗങ്ങളില്‍ ശത്രുത ഉണ്ടാക്കി എന്ന കുറ്റത്തിനാണ് നടപടി. കൂടാതെ ഐ.ടി ആക്ട് 66 എ യും ഉള്‍പ്പെടുത്തിയാണ് കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്.
ആദിത്യനാഥിന്റെ ചിത്രം വികൃതമാക്കി ഐ സപ്പോര്‍ട്ട് അസാദുദ്ദിന്‍ ഒവൈസി എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു എന്നാണ് പരാതി. അതേ സമയം ഒവൈസിക്കെതിരെ എഫ്.ഐ.ആര് എസ്.പി ലവ് കുമാര്‍ നിഷേധിച്ചു. ഒവൈസിയുടെ പേര് തെറ്റി വന്നതാവാം എന്നാണ് വിശദീകരണം.
Discussion about this post