തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആര്.ടി ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച പണവും വിവിധ ക്രമക്കേടുകളും കണ്ടെത്തി. പരാതികളുടെ അടിസ്ഥാനത്തില്‍ 30 ആര്.ടി ഓഫിസുകള്‍ കേന്ദ്രീകരിച്ച് ഒരേ സമയമായിരുന്നു പരിശോധന.
ഓഫിസുകളില്‍ ഏജന്റുമാര്‍ മുഖേന ലഭിക്കുന്ന അപേക്ഷകളില്‍ മാത്രമാണ് തീര്പ്പുണ്ടാകുന്നതെന്നും പൊതുജനങ്ങളില്‍നിന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്നുമുള്ള പരാതിയാണ് വിജിലന്‍സിന് ലഭിച്ചത്. ഇത് തെളിയിക്കുന്ന വിവരങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയതെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
ഏഫിസുകളില്നിന്ന് പിടിച്ചെടുത്ത പണം കൈക്കൂലിയാണെന്ന് കരുതുന്നു. പരിശോധന സംബന്ധിച്ച വിശദാംശങ്ങള്‍ ഔദ്യോഗികമായി ക്രോഡീകരിച്ച് ഔദ്യോഗികമായി ഇന്ന് വെളിപ്പെടുത്തും.
Discussion about this post