ഡല്‍ഹി: രാജ്യവ്യാപകമായി ഗോവധ നിരോധനം ആലോചിക്കുന്നില്ലെന്ന് രാജ്‌നാഥ് സിംഗ്. നിലവിലുള്ള സാഹചര്യത്തില്‍ ഗോവധ നിരോധനത്തിനുള്ള നിയമനിര്‍മ്മാണം പരിഗണനയിലില്ല. ചില നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങളില്‍ സര്‍ക്കാരിനെയും പാര്‍ട്ടിയേയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഗോവധത്തിന്റെ പേരില്‍ യുപിയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വിശദീകരണം. ദാദ്രിയില്‍ നടന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ക്രമസമാധാനം കൈകാര്യം ചെയ്യേണ്ടത് അതത് സംസ്ഥാനങ്ങളാണ്. കേന്ദ്ര സര്‍ക്കാരിന് അതിന് സഹായിക്കാനെ കഴിയു. ബീഫ് നിരോധനം പോലുള്ള കാര്യങ്ങളല്ല വികസനമാണ് തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ബീഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയം വികസനമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ബീഹാറില്‍ ഗോമാംസവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള് ലാലു പ്രസാദ് യാദവ് നടത്തിയത് ശരിയായില്ലെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍ഡി ടിവി യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.
Discussion about this post