ചെന്നൈ: തെന്നിന്ത്യന്‍ സിനിമാലോകത്തെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത പ്രശസ്ത ചലച്ചിത്ര നടി മനോരമ (78) അന്തരിച്ചു. ഹൃദസ്തംഭനംമൂലം ചെന്നൈയിലെ വസതിയില്‍ അര്‍ധരാത്രിയോടെ ആയിരുന്നു അന്ത്യം.
റെക്കോഡുകളുടെ നായിക കൂടിയായിരുന്നു അവര്‍. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതിന്റെ റെക്കോഡ് മനോരമയ്ക്ക് സ്വന്തമാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തി അഞ്ഞൂറോളം ചിത്രങ്ങളിലും ആയിരത്തിലേറെ നാടകങ്ങളിലും അഭിനയിച്ച് ചരിത്രം സൃഷ്ടിച്ചിട്ടു.
അഞ്ച് തെന്നിന്ത്യന്‍ മുഖ്യമന്ത്രിമാര്‍ക്കൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ചുവെന്ന നേട്ടം മനോരമയ്ക്ക് മാത്രം സ്വന്തമാണ്. അണ്ണാദുരൈ, എം.ജി.ആര്, കരുണാനിധി, ജയലളിത എന്നീ തമിഴ്നാട് മുഖ്യമന്ത്രിമാര്‍ക്കും ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന എന്‍.ടി.രാമറാവുവിനൊപ്പവുമാണ് മനോരമ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പതിനേഴ് മലയാള ചിത്രങ്ങളിലാണ് അഭിനയിച്ചത്. ഇതില്‍ ഒന്‍പതെണ്ണം മൊഴിമാറ്റ ചിത്രങ്ങളായിരുന്നു. ആച്ചിയെന്നാണ് സിനിമ ലോകത്ത് അവര്‍ അറിയപ്പെട്ടിരുന്നത്.
തമിഴ്നാട്ടിലെ തഞ്ചാവൂരിലെ മന്നാര്‍ഗുഡയിലായിരുന്നു ഗോപിശാന്തയെന്ന മനോരമയുടെ ജനനം. പട്ടിണിമൂലം നാട്ടുവിട്ടാണ് കരക്കുടിക്ക് സമീപം പള്ളാത്തൂരിലെത്തിയത്. പന്ത്രണ്ടാം വയസ്സ് മുതല്‍ അഭിനയിച്ചു തുടങ്ങി. നാടകങ്ങളിലായിരുന്നു തുടക്കം. പ്രശസ്ത നാടകകാരന് തിരുവെങ്കിടവും ഹാര്‍ണമോണിയം വിദഗ്ദ്ധന് ത്യാഗരാജനുമാണ് മനോരമയിലെ നടിയെ രൂപപ്പെടുത്തിയത്. പിന്നണി ഗായികയായും മനോരമ നാടകങ്ങളില്‍ സജീവമായിരുന്നു.
Discussion about this post