കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ ചോദ്യത്തിന് ചുട്ട മറുപടിയുമായി ബിജെപി ദേശീയ വക്താവ് സംബിത് പത്ര. സ്വകാര്യ മാധ്യമം സംഘടിപ്പിച്ച ചർച്ചയിലായിരുന്നു കനയ്യ കുമാറിനെ ഉത്തരം മുട്ടിച്ച സംബിത് പത്രയുടെ വാക്കുകൾ. ഇൻഡ്യൻ ടൂറിസം വികസന കോർപ്പറേഷൻ ചെയർമാനായുള്ള സംബിത് പത്രയുടെ നിയമനം എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു എന്നായിരുന്നു കനയ്യ കുമാറിന്റെ ചോദ്യം.
മുൻ ഐടിഡിസി ചെയർമാൻ ശങ്കർസിംഗ് വഗേലയേക്കാൾ യോഗ്യത തനിക്കുണ്ട് എന്നായിരുന്നു സംബിത് പത്രയുടെ മറുപടി. ‘ഇവിടെ എന്റെ യോഗ്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുകയാണ്. മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും ഐടിഡിസി ചെയർമാനുമായിരുന്ന ശങ്കർ സിംഗ് വഗേലയേക്കാൾ വിദ്യാഭ്യാസമുള്ളയാളാണ് ഞാൻ. എം.ബി.ബി.എസ്സും എം.എസ്സും എം.ആർ.സിയും യു.പി.എസ്.സി വിജയവുമാണ് എന്റെ യോഗ്യത. അതൊക്കെ അവിടെ നിൽക്കട്ടെ. അങ്ങയുടെ നേതാവ് സോണിയ ഗാന്ധിയുടെ യോഗ്യത എന്താണ്? ഇന്ത്യയുടെ പ്രധാനമന്ത്രി പദം സ്വപ്നം കണ്ട് നടക്കുന്ന അങ്ങയുടെ നേതാവ് രാഹുൽ ഗാന്ധിയുടെയും അങ്ങയുടെയും യോഗ്യതകൾ എന്താണ്?‘ ഇതായിരുന്നു കനയ്യ കുമാറിനോട് സംബിത് പത്രയുടെ ചോദ്യം.
സംബിത് പത്രയുടെ മറുചോദ്യത്തിന് മുന്നിൽ ഇളിഭ്യനായിരിക്കുന്ന കനയ്യ കുമാറിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളായി നിറയുകയാണ്.








