ശ്രീനഗര്‍: ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് ജമ്മു കശ്മീരില്‍ അറസ്റ്റില്‍. സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ നിന്നുമാണ് ഭീകരനെ അറസ്റ്റ് ചെയ്തത്. സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാമിലെ പെത്സാനിഗാം ബീര്‍വയില്‍ താമസിക്കുന്ന അബ് ഹമീദ് നാഥാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്നും ഒരു പിസ്റ്റള്‍, ഒരു മാഗസിന്, അഞ്ച് പിസ്റ്റള്‍ ബുളളറ്റുകള്‍, ഒരു ചൈനീസ് ഗ്രനേഡ് ഉള്‍പ്പെടെയുളളവ കണ്ടെടുത്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഭീകരന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
ജമ്മു കശ്മീരില്‍ കരസേനയും സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഭീകരന് പിടിയിലാകുന്നത്. ബുദ്ഗാമിലെ പോഷ്കര്‍ മേഖലയില്‍ ഭീകരരുടെ കടന്നുകയറ്റത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തുകയായിരുന്നു.
Discussion about this post