താര സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് പത്രികകളുടെ സൂക്ഷമപരിശോധന പൂര്‍ത്തിയായി. മോഹന്‍ലാല്‍ പ്രസിഡന്റായും ഇടവേളബാബു ജനറല്‍ സെക്രട്ടറിയായും ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും സിദ്ധിഖ് ട്രഷററായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിസംബര്‍ 19ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുമെന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. മോഹന്‍ലാല്‍ പ്രസിഡന്റായും ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായും ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും സിദ്ധിഖ് ട്രഷററായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.
21 വര്‍ഷം തുടര്‍ച്ചയായാണ് ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. മോഹന്‍ലാല്‍ രണ്ടാം തവണയും.
വൈസ് പ്രസിഡന്റുമാരായി ആശാ ശരത്തിനേയും ശ്വേത മേനോനേയും തിരഞ്ഞെടുക്കും. ഹണിറോസ്, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്, ബാബുരാജ്, നിവിന്‍പോളി, സുധീര്‍ കരമന, ടിനി ടോം എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
Discussion about this post