പനാജി: കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മുഖ്യമന്ത്രിയുമായ രവി നായിക് ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ദിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. 990 കളുടെ തുടക്കത്തില്‍ 27 മാസത്തിലധികം ഗോവ മുഖ്യമന്ത്രിയായിരുന്ന നായിക് കുറച്ച് നാളുകളായി പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു.
രവി നായിക് കൂടി കോണ്‍ഗ്രസ് വിടുന്നതോടെ ഗോവ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങും. 2017-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 40 അംഗ നിയമസഭയില്‍ 17 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. ഗോവയില്‍ മാത്രമല്ല കോണ്‍ഗ്രസില്‍ നിന്നും ആളുകള്‍ കൊഴിഞ്ഞു പോകുന്നത്. മറ്റ് സംസ്ഥാനങ്ങളിലും അവസ്ഥ സമാനമാണ്.
Discussion about this post