ഡൽഹി: കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച വ്യവസ്ഥകൾ അംഗീകരിച്ചതായി കർഷക സമരക്കാർ. സമരം അവസാനിപ്പിച്ച് പിന്മാറാൻ തയ്യാറാണെന്ന് സമര സമിതി നേതാക്കൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 4.00 മണി മുതൽ പിന്മാറ്റം ആരംഭിക്കുമെന്നും സമരക്കാർ വ്യക്തമാക്കി.
സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച രണ്ടാം ഘട്ട വ്യവസ്ഥകൾ അംഗീകരിക്കാൻ സന്നദ്ധമാണെന്ന് സമര നേതാവ് ഗുർനാം സിംഗ് ചരൂണി അറിയിച്ചു. താങ്ങുവില ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാർ അനുഭാവപൂർവ്വം പരിഗണിച്ചു. കഴിഞ്ഞ ദിവസമായിരുന്നു പുതിയ വ്യവസ്ഥകളിന്മേൽ സമരക്കാരും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ച.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
Discussion about this post