ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപകമാകുന്നു. അപ്പർ കുട്ടനാട് മേഖലയിൽ പക്ഷിപ്പനി കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്. രണ്ടാഴ്ചകൾക്കു മുൻപ് പുറക്കാട്, തകഴി പഞ്ചായത്തുകളിലായി പതിനായിരത്തിലേറെ താറാവുകളാണ് രോഗം വന്ന് ചത്തത്.
വെച്ചൂരിലെ പാടശേഖരങ്ങളിലും ജലാശയ ഓരങ്ങളിലും വളർത്തുന്ന താറാവുകളാണ് കൂട്ടത്തോടെ ചത്തത്. ഇത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ താറാവ് വളർത്തൽ കേന്ദ്രമായ കുട്ടനാട്, അപ്പർ കുട്ടനാടൻ മേഖല കടുത്ത ആശങ്കയിലാണ്. ക്രിസ്തുമസ്-പുതുവത്സ വിപണി ലക്ഷ്യമിട്ട് വളർത്തുന്ന രണ്ട് ലക്ഷത്തോളം താറാവുകളാണ് മേഖലയിലുള്ളത്.
വരും ദിവസങ്ങളിൽ പക്ഷിപ്പനി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചാൽ ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കേണ്ടി വരും. താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് ഇന്നും തുടരുകയാണ്. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിലായി രോഗം ബാധിച്ച് ആയിരക്കണക്കിന് താറാവുകളാണ് കഴിഞ്ഞ ദിവസം ചത്തത്.
Discussion about this post