സംസ്ഥാനത്ത് പച്ചക്കറി വില പൊള്ളുന്നു. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മൊത്ത വിപണികളില്‍ പച്ചക്കറി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് വിലക്കയറ്റമെന്ന് വ്യാപാരികള്‍ പറയുന്നു. വില കുറയ്ക്കാനായുള്ള സര്‍ക്കാരിന്റെ ഇടപെടലും ഫലം കണ്ടില്ല. അയല്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് പച്ചക്കറി ക്ഷാമത്തിന് കാരണം.
മൊത്ത വിപണിയില്‍ പച്ചക്കറികളുടെ വില ഇരട്ടിയായി. ചില്ലറ വിപണിയിലും വില വര്‍ധനവ് മോശമല്ല. ചില്ലറ വിപണികളില്‍ തക്കാളിയുടെ വില 120ന് മുകളില്‍ എത്തി നില്‍ക്കുകയാണ്. നിലവില്‍ തക്കാളിക്ക് എറണാകുളത്ത് 90 മുതല്‍ 94 രൂപ വരെയും കോഴിക്കോട് നൂറു രൂപയും തിരുവനന്തപുരത്ത് 80 രൂപയുമാണ് വില.
മുരിങ്ങയ്ക്കായ്ക്ക് കോഴിക്കോട് 310 രൂപയും തിരുവനന്തപുരത്ത് 170രൂപ മുതല്‍ 350രൂപ വരെയുമാണ് വില. വിലക്കയറ്റം വ്യാപാരമേഖലയെ പ്രതികൂലായി ബാധിച്ചുവെന്ന് കച്ചവടക്കാര്‍ പറയുന്നു. പൂഴ്ത്തിവെയ്പ്പിലൂടെ കച്ചവടക്കാര്‍ വിലക്കയറ്റം സൃഷ്ടിക്കുന്നുവെന്ന ആരോപണങ്ങളും ഉയുന്നുണ്ട്. ദിവസേന വിറ്റ് പോകേണ്ടതാണ് പച്ചക്കറി. ഇത് പൂഴ്ത്തി വെച്ചാല്‍ എന്ത് ലാഭം ഉണ്ടാകാനാണ് എന്നാണ് കച്ചവടക്കാരുടെ ചോദ്യം.
Discussion about this post