ജാര്‍ഖണ്ഡ് മുന്‍ എം.എല്‍.എ കമല്‍ കിഷോര്‍ ഭഗത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തുള്ള റൂമിന്റെ വാതില്‍ തകര്‍ന്ന നിലയിലാണുള്ളത്.
കിഷോറിന്റെ ഭാര്യ ബോധംകെട്ട നിലയില്‍ റൂമിലുണ്ടായിരുന്നു. ഇവരെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 55 കാരനായ കമല്‍ കിഷോര്‍ 2009 ലായിരുന്നു എം.എല്‍.എയായത്. ആള് ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന് ബാനറിലായിരുന്നു മത്സരിച്ചിരുന്നത്.
Discussion about this post