പെരിന്തല്‍മണ്ണ: രണ്ടു ബൈക്കുകളുടെ രഹസ്യ അറകളില്‍ കടത്തിക്കൊണ്ടുവന്ന 1.14 കോടി രൂപ പൊലീസ് പിടികൂടി. തൂത വാഴേങ്കട സ്വദേശികളായ ദില്‍ഷാദ് മന്‍ഹർ (31), റിയാസ് (30) എന്നിവരില്‍ നിന്നാണ് പണം പിടികൂടിയത്. വാഹനപരിശോധനക്കിടെ കഴിഞ്ഞദിവസം രാത്രി തൂത പാലത്തിനടുത്തു നിന്നാണ് പെരിന്തല്‍മണ്ണ പൊലീസ് പണം കണ്ടെടുത്തത്.
മേല്‍നടപടികള്‍ക്കായി പിടികൂടിയ പണം കോടതിയില്‍ ഹാജരാക്കി. പണത്തിന്റെ ഉറവിടം കോടതിയില്‍ തെളിയിക്കാനായാല്‍ വിട്ടുനല്‍കും. അല്ലാത്തപക്ഷം നികുതി കണക്കാക്കി ബാക്കി പണമാണ് നല്‍കുക. തുടര്‍ നടപടികള്‍ക്കായി എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും (ഇ.ഡി.) റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എസ്.ഐ സി.കെ. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പണം പിടിച്ചെടുത്തത്. എസ്.ഐക്ക് പുറമേ പ്രത്യേക അന്വേഷണ സംഘത്തിലെ ദിനേശന്, അനീഷ്, വിപിന്‍ ചന്ദ്രന്, പ്രമോദ്, പ്രഭുല്‍, അഷ്റഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Discussion about this post