കോട്ടയം: ഉഷ്ണതരംഗത്തിൽ വെന്തുരുകുകയാണ് സംസ്ഥാനം. വൈദ്യുതി ഉപയോഗവും ക്രമാതീതമായി വർദ്ധിക്കുകയാണ്്. സംസ്ഥാനം ഒരു ഇടവേളയ്ക്ക് ശേഷം ലോഡ് ഷെഡിങ്ങിലേക്ക് പോകുമോ എന്നാണ് ഉയരുന്ന സംശയങ്ങൾ.
ജൂൺ പത്തിനകം ശക്തമായ മഴ പെയ്തിട്ടില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. താങ്ങാനാവാത്ത പ്രതിസന്ധിയാണ്. ഒരു വീട്ടിൽ ഒരു എസി ഉപയോഗിച്ചിരുന്നിടത്ത് ഇപ്പോൾ നാല് എസിയാണ് ഉപയോഗിക്കുന്നത്.
ജൂൺ 10 വരെ പോകും. അതിനിടെ നല്ലൊരു മഴ പെയ്തു കിട്ടണം. 16 ഇരട്ടിയൊക്കെയാണ് വൈദ്യുതി ഉപഭോഗം. ഒരു എസിയുള്ള വീട്ടിൽ ഇപ്പോൾ 4 എസിയാണ്. ഇതാണ് നമ്മുടെ ആളുകളുടെ സ്വഭാവം. ഒരു ട്രാൻസ്ഫോമറിന്റെ കീഴിലുള്ള ശേഷി കൂടുതലാകുമ്പോൾ ഡ്രിപ് ആവുകയാണ്. കൂടുതൽ ഉപഭോഗം വരുമ്പോൾ ഡ്രിപ് ആവുന്നതാണ്. എല്ലാവരും പീക്ക് ടൈമിലാണ് വൈദ്യുതി അധികം ഉപയോഗിക്കുന്നത്. വൈകുന്നേരം വീട്ടിൽ വന്നിട്ട് ഫ്രിജും ഗ്രൈൻഡറും വാഷിങ് മെഷീനുമെല്ലാം ഒരുമിച്ച് ഉപയോഗിക്കുകയാണ്. ഞായറാഴ്ച ഈ പ്രശ്നം വരുന്നില്ല
Discussion about this post