ഡല്‍ഹി: ബോളിവുഡ് നടി ഐശ്വര്യ റായി ഇഡിയുടെ ഓഫീസില്‍ ഹാജരായി. ഡല്‍ഹിയിലെ ഓഫീസിലാണ് ഐശ്വര്യ റായി ഹാജരായിരിക്കുന്നത്. പാനമ പേപ്പര്‍ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മൂന്നാമതും നോട്ടീസ് അയച്ച സാഹചര്യത്തിലായിരുന്നു ഐശ്വര്യ റായ് ഇഡിയുടെ ഓഫീസിലെത്തിയത്.
നേരത്തേ രണ്ടു തവണ നോട്ടീസ് നല്കിയപ്പോഴും താരം ഹാജരായിരുന്നില്ല.നികുതിവെട്ടിച്ച് കോടിക്കണക്കിന് രൂപ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച പ്രമുഖരുടെ പേരുവിവരങ്ങളാണ് പാനമ രേഖകളിലായി പുറത്തുവന്നത്.
2000 മുതല്‍ 2004 വരെയുള്ള വിദേശ വരുമാനം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് ഐശ്വര്യയോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post