ഹൈദരാബാദ്: ഹൈദരാബാദിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ആർ എസ് എസ്. നഗരത്തിന്റെ പേര് മാറ്റി ഭാഗ്യനഗർ എന്നാക്കണമെന്നാണ് ആവശ്യം. ഈ വിഷയത്തെ മുൻ നിർത്തി മൂന്നു ദിന സമന്വയ ബൈഠക് സംഘടിപ്പിക്കാൻ ആർ എസ് എസ് തീരുമാനിച്ചു.
ഹൈദരാബാദിന്റെ പേര് മാറ്റണമെന്ന ആവശ്യം കാലാകാലങ്ങളായി ആർ എസ് എസ് ഉന്നയിക്കുന്നതാണ്. ഹൈദരാബാദ് എന്നുപയോഗിക്കേണ്ടതിനു പകരം ഭാഗ്യനഗർ എന്നാണ് ആർ എസ് എസ് ഉപയോഗിക്കാറ്. ഫൈസാബാദിനെ അയോധ്യ എന്നും, അലഹബാദിനെ പ്രയാഗ്രാജ് എന്നും മാറ്റാൻ സാധിക്കുമെങ്കിൽ, ഹൈദരാബാദിനെ ഭാഗ്യനഗറാക്കി മാറ്റാനും സാധിക്കണമെന്ന് 2020ലെ തെരഞ്ഞെടുപ്പ് യോഗത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ആർ എസ് എസ് വിളിച്ചു ചേർത്തിരിക്കുന്ന യോഗത്തിൽ ബിജെപി നേതാക്കളും പങ്കെടുക്കും. ജനുവരി അഞ്ചാം തീയതി മുതൽ ഏഴാം തിയതി വരെയാണ് യോഗം.
Discussion about this post