ലഖ്നൗ: ക്രമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം രാജ്യത്തെ ആദ്യ ശിക്ഷാവിധി ഉത്തർപ്രദേശിൽ. കാൺപൂർ സ്വദേശി ജാവേദിന് 10 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 2017 മെയ് മാസത്തിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള കേസിലാണ് വിധി.
മുന്ന എന്ന കള്ളപ്പേരിൽ പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി ഒളിച്ചോടുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയത്. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
ജാവേദിന്റെ വീട്ടിലെത്തിയപ്പോൾ മാത്രമാണ് അയാൾ പറഞ്ഞത് മുഴുവൻ നുണയാണെന്നും അയാൾ മുസ്ലീമാണെന്നും പെൺകുട്ടി മനസ്സിലാക്കിയത്. ഇതോടെ യുവാവ് പെൺകുട്ടിയെ നിക്കാഹിന് നിറ്ബന്ധിച്ചു. ചതി മനസ്സിലാക്കിയ പെൺകുട്ടി ഇതിന് വിസമ്മതിച്ചു. തുടർന്ന് രക്ഷപ്പെട്ട പെൺകുട്ടി ജാവേദിനെതിരെ ബലാത്സംഗത്തിനും പരാതി നൽകി.
പെൺകുട്ടിയുടെ പരാതിയിൽ പ്രതിക്കും സഹായികൾക്കുമെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ വർഷം ക്രമവിരുദ്ധ നിരോധന നിയമം ഉത്തർ പ്രദേശ് സർക്കാർ പാസാക്കിയതോടെ ഈ വകുപ്പ് കൂടി ചേർത്ത് കേസെടുക്കുകയായിരുന്നു.








