കോഴിക്കോട്: സിപിഎമ്മിനെ പിന്തുണച്ച് സമസ്ത നേതാവും, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിയുമായി അബ്ദുള്‍ ഹമീദ് ഫൈസി രംഗത്തെത്തിയതാണ് സംഘടനയില്‍ ഭിന്നത ഉണ്ടാക്കിയിരിക്കുന്നത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ ഉറച്ച നിലപാടും വിശ്വാസ്യതയും ഇടതുപക്ഷത്തിനുണ്ടെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഒരു സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സംഘ്പരിവാറിനെതിരെ ഇടതുപക്ഷം നടത്തുന്ന പോരാട്ടത്തെ ന്യൂനപക്ഷങ്ങള്‍ പിന്തുണക്കണമെന്നും സി.പി.എമ്മിന്റെ മതേതര നിലപാടുകള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹമീദ് ഫൈസി ് പറഞ്ഞിരുന്നു.
സംഘ്പരിവാര്‍ ഫാസിസത്തിനെതിരെ ശക്തമായ നിലപാട് ഒരിക്കലും കോണ്‍ഗ്രസ് എടുത്തിട്ടില്ല.ഭക്ഷണ ഫാസിസത്തിനെതിരായ ഇടതു നിലപാട് ശരിയാണ്. മുസ്ലിംകള്ക്ക് എന്തെങ്കിലും നല്കിയാല് അത് ബി.ജെ.പിയുടെയും ഹൈന്ദവ വിഭാഗങ്ങളുടെയും എതിര്‍പ്പിന് കാരണമാകുമോയെന്ന ഭയമാണ് ഉമ്മന്‍ ചാണ്ടിക്ക് ഉള്ളതെന്നും ഹമീദ് ഫൈസി പറഞ്ഞിരുന്നു.
അതേസമയം ഫൈസിയുടെ നിലപാടിനെതിരെ എസ്.വൈ.എസ് രംഗത്തെത്തി. സമസ്തയുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് എസ്.വൈ.എസ് അറിയിച്ചു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പ്രത്യേകമായി അനുകൂലിക്കുകയോ, എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്ന് സുന്നി യുവജന സംഘം സംസ്ഥാന ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.
1979 നവംബര്‍ 29ന് ചേര്‍ന്ന മുശാവറ ആധികാരികമായി തീരുമാനിച്ചതാണ് ഇക്കാര്യം. ഈ നിലപാടില്‍ മാറ്റമില്ല. മതേതരത്വം സംരക്ഷിക്കാന്‍ നിരീശ്വര പ്രസ്ഥാനങ്ങള്‍ക്ക് കഴിവുണ്ടെന്ന നിരീക്ഷണം കോഴിയുടെ സംരക്ഷണം കുറുക്കനില്‍ സുരക്ഷിതമാണെന്നതുപോലെ അപകടകരമാണ്.കമ്യൂണിസം വാഴുന്ന ചൈന ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ മതാചാരങ്ങളോ അനുഷ്ഠാനങ്ങളോ അനുവദിക്കുന്നില്ലെന്നത് വര്‍ത്തമാന യാഥാര്‍ഥ്യമാണെന്ന് സെക്രട്ടറിമാരായ ഹാജി കെ. മമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ട്രഷറര്‍ അബ്ദുറഹ്മാന് കല്ലായി എന്നിവര്‍ വ്യക്തമാക്കി.
ഫാസിസത്തെ ചെറുക്കാന്‍ മുസ്ലിം സംഘടിതശക്തി പ്രബലപ്പെടുത്തി മതേതര പ്രസ്ഥാനങ്ങളെ സഹായിക്കുകയാണ് ചെയ്യേണ്ടത്.കമ്യൂണിസത്തിന് മുസ്ലിംകളെ സംരക്ഷിക്കാനാവില്ലെന്ന് അവര്‍ തെളിയിച്ചതാണ്. ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അധികമൊന്നും ഇടമില്ലെന്നുംഎസ്.വൈ.എസ് നേതാക്കള്‍ പറഞ്ഞു.
Discussion about this post