ഢാക്ക: ബംഗ്ലാദേശിൽ യാത്രക്കിടെ ബോട്ടിന് തീപിടിച്ചു. അപകടത്തിൽ 40 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. തെക്കൻ ബംഗ്ലാദേശിലെ സുഗന്ധ നദിയിലാണ് അപകടം.
വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു അപകടം. 500 യാത്രക്കാരുമായി ധാക്കയിൽ നിന്ന് ബർഗുണയിലേക്ക് പോയ മൂന്ന് നിലയുള്ള എംവി അഭിജൻ – 10 എന്ന ബോട്ടിന് തീപ്പിടിക്കുകയായിരുന്നു. ബോട്ടിന്റെ എഞ്ചിൻ മുറിയിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. തീ പിടിച്ചതോടെ ആളുകൾ വെള്ളത്തിലേക്ക് ചാടുകയായിരുന്നു.
നിരവധി പേരെ കാണുന്നില്ലെന്നും ചിലർ മുങ്ങി മരിച്ചെന്നുമാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹം ജലാൽ ഷെയ്ഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടിനാണ് തീപ്പിടിച്ചത്












