ഗാസിയാബാദ്: അഞ്ച് വർഷം മുൻപ് നൽകിയ വാഗ്ദാനങ്ങളെല്ലാം ബിജെപി പൂർത്തീകരിച്ചുവെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണഘടനയിൽ നിന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയതും അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിച്ചതും ബിജെപിയുടെ സുപ്രധാന നേട്ടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള ജന വിശ്വാസ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ആശീർവാദമുണ്ടെങ്കിൽ വീണ്ടും ബിജെപി അധികാരത്തിൽ വരുമെന്നും ഉത്തർ പ്രദേശിനെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.








