ഭോപാല്‍: മധ്യപ്രദേശിലെ ഹോഷങ്കാബാദില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍. ശനിയാഴ്ച സോഹഗ്പുര് പ്രദേശത്തെ വീടിന്റെ മേല്‍ക്കൂരയില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു അഞ്ചുവയസുകാരിയുടെ മൃതദേഹം. ശനിയാഴ്ച പുറത്തുവന്ന പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്യുകയും ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പറയുന്നു.
ശനിയാഴ്ച മൂന്നുമണിയോടെയാണ് അഞ്ചുവയസുകാരിയെ കാണാതാകുന്നത്. കുട്ടിയെ വീട്ടുകാര്‍ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് നാട്ടുകാര്‍ക്കൊപ്പം ഗ്രാമം മുഴുവന്‍ തെരയുകയും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് വീടിന്റെ മുകളില്‍ പരിശോധിച്ചപ്പോള്‍ അവിടെ തുണിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോക്സോ പ്രകാരമാണ് കേസ്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
Discussion about this post